Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Sunday, 19 January 2014

മഹിമ ഉയരും മാവൂർ

മഹിമ ഉയരും മാവൂർ 


മധുരമാം മണമതോർത്തു ഞാൻ 
മാവൂരിലെ മക്കൾ തൻ മാനവ സംഘമതീ 
മരുഭൂമിയിലുണ്ടെന്ന് കണ്ടപ്പോൾ 

കൂട്ടിനാരുമില്ലാ പ്രവാസ ലോകം
ചെന്നിടമാക്കണമതു വിഷ്ണു ലോകം.

എന്നിങ്ങനെയോർത്താലുമൽപ്പ നേരം
തൻ നാട്ടുകാരൊത്ത് ചേർന്നാലതു മതി,
പ്രവാസി തൻ പ്രാണന് കരുത്തേകാൻ.

വളരട്ടെ മാവൂരിൻ സൗഹ്രദം പാരിലെങ്ങും
ഉയരട്ടേ മാവൂരിൻ മഹിമ വാനോളം...
മറക്കാം നമുക്ക് ഏകതയുടെ മുഷിപ്പുകൾ
തീർക്കാം നമുക്ക് മറ്റൊരു മാവൂരിവിടെ .

ഒത്തിരി നന്ദിയുണ്ടെനിക്ക്
ബഹുമാനവും തോന്നിടുന്നു
ഈ പ്രവാസ സംഘ നേതാക്കളോട്
വാക്കു കൊണ്ട് പറഞ്ഞൊതുങ്ങാത്തത്രയും


ടി .പി . സാലിഹ്