Thursday 3 July 2014

ജോബ് സെലിൻറെ പ്രവർത്തന രീതി


                                                                     ബസന്ത് രാഘവൻ
                                                               പ്രസിഡൻറ്റ്  MPA-ദുബായ്
---------------------------------------------------------------------------------------------------------

                 ഉന്നത വിദ്യാഭ്യാസം ഉള്ളവരും ഇല്ലാത്തവരും നാടും വീടും വിട്ട് പ്രവാസ ലോകം തേടുന്നത് ഒരു തൊഴിലിന് വേണ്ടിയാണ്.എല്ലാവർക്കും  അവരുടെ യോഗ്യതക്കനുസരിച്ച ജോലി ലഭിക്കുക എന്നത് ഒരു വെല്ലു വിളി തന്നെയാണ്. ജോലി തിരയുകയം അതിലേക്ക് എത്തിപ്പെടുകയും ചെയ്യുക എന്നത് തന്നെയാണ് അതിൽ പ്രധാനം .ഏതൊരു വിദേശ രാജ്യത്തെ കുറിച്ചും മനസിലാക്കി വരുമ്പോഴേക്കും ഉദ്യോഗാർഥികളുടെ സന്ദർശന വിസാ സമയം തീരുകയാണ് പതിവ് .ഈ സമയ നഷ്ടം കുറക്കാനുള്ള ഒരു പോംവഴി ആണ് MPA JOB CELL.

               പ്രവാസികൾ പ്രത്യേകിച്ചും മാവൂർ നിവാസികൾ ജോലി അന്വേക്ഷിച്ച് വരുമ്പോൾ സംഘടനയുമായി ബന്ധപ്പെടാറുണ്ട് .പലപ്പോഴും അനുയോജ്യമായ ഒഴിവ് ലഭിക്കണമെന്നില്ല. ഒരു പക്ഷെ ചോദിക്കപ്പെടുന്ന ആൾക്ക് തൊഴിൽ മേഖലയിലെ ഒഴിവുകളെ പറ്റി  വേണ്ടുന്നത്ര അന്വേക്ഷിക്കാൻ സാധിക്കണമെന്നും ഇല്ല. അങ്ങനെ ചുരുങ്ങിയ ആളുകൾക്കിടയിൽ അന്വേക്ഷണം പരിമിതപ്പെട്ടു പോകുന്നു . ചുരുക്കത്തിൽ ജോലി തേടി എത്തിയ ആളെ സഹായിക്കാൻ പറ്റാതെ പോവുന്നു .

          എന്നാൽ ഇങ്ങനെ സംഭവിക്കുന്നത് ആരുടെയും തെറ്റായി കാണാൻ കഴിയില്ല .കേന്ദ്രീകതമായ ഒരു അപ്ഡേറ്റഡ് ഡാറ്റ ബേസ് ഇല്ലത്തതാണ് കാരണം . ഇവിടെയാണ് M P A JOB CELL ൻറെ പ്രസക്തി. 1-ജോലി  അന്വേക്ഷിക്കേണ്ട രീതി, 2-കമ്പനികൾ അവസരങ്ങൾ നൽകുന്ന സമയം ,3-ബയോ ഡാറ്റയിൽ വരുത്തേണ്ടതായ മാറ്റങ്ങൾ 4-സ്വന്തം പ്രൊഫൈൽ ഓണ്‍ലൈനിൽ അപ് ലോഡ് ചെയ്ത് തൊഴിൽ കണ്ടെത്തുന്ന രീതി 5-മോഹ വാഗ്ദാനങ്ങൾ നല്കി പണം തട്ടുന്ന ഏജൻസികളെ കുറിച്ചുള്ള മുന്നറിയിപ്പ്  എന്നിങ്ങനെ തൊഴിൽ മേഘലയിൽ വ്യാപിച്ചു കിടക്കുന്ന പൊതു വിവരങ്ങൾ ശേഖരിച്ച് ആവിശ്യക്കാർക്ക് പ്രത്യേകിച്ചും തുടക്ക കാർക്ക്  കൈ മാറുക എന്നതാണ് ജോബ് സെൽ  ടീം കാര്യമായി ചെയ്യുന്നത് .
            ചുരുക്കത്തിൽ ജോലി തേടുന്നതുമായി ബന്ധപ്പെട്ട  ഏതു  വിവരങ്ങൾ അന്വേക്ഷിച്ച് ഉദ്യോഗാർഥികൾ ഒരു പാട് ആളുകളെ വിളിക്കുന്നതിന് പകരം ജോബ് സെൽ ടീമുമായി കോണ്ടാക്റ്റ് ചെയ്‌താൽ മതി .

ജോബ്‌ സെൽ ടീം 

         തൊഴിൽ മേഖലയെ കുറിച്ച് വർഷങ്ങളായ അറിവ് ഉള്ള പ്രൊഫഷനൽസ് ആണ് ടീം നയിക്കുന്നത്. വ്യത്യസ്ത കമ്പനികളുടെ വിവിധ സാധ്യതകളെ കുറിച്ചും തൊഴിൽ ദാതാക്കളെ കുറിച്ചും വ്യക്തമായ അറിവ് ഇവർക്കുണ്ട് .ഒരു തുടക്കക്കാരന്റെ അറിവില്ലായ്മ ഉണ്ടാക്കുന്ന കാല താമസം തീർച്ചയായും ഈ ടീമിന് പരിഹരിക്കാനാവും .
          ഒരു കമ്പനി മാറുമ്പോൾ നിങ്ങൾക്ക് സംഭവിക്കാവുന്ന നഷ്ടലാഭങ്ങളെ കുറിച്ചും   ഈ ടീമുമായി ഒരു പരിധി കണ്‍സൾട്ട്  ചെയ്ത് സംശയം ക്ലിയർ ചെയ്യവുന്നതാണ്.ഇത്തരത്തിൽ തൊഴിൽ അന്വേക്ഷകർക്കും തൊഴിൽ ദാതക്കൾക്കും ഇടയിൽ ഒരു ബ്രിഡ്ജ് ആയി  മാറുകയാണ് ഈ പ്രൊഫഷനലുകൾ.


 1-BRIDGE BETWEEN JOB SEEKERS AND EMPLOYERS IS OUR MOTTO.

2-ഊദ്യോഗാർഥികളുടെ കഴിവും അറിവും ആവിശ്യമുള്ളിടത്ത് വേണ്ടുന്ന പോലെ ഉപയോഗിച്ചാൽ മാത്രമെ ഈ പ്രോസസ് പൂർത്തിയാവൂ .

3-ജോബ് സെൽ ഒരു വഴികാട്ടി മാത്രമാണ്, യോഗ്യതയും ഒരു പരിധി വരെ ഭാഗ്യവും തൊഴിൽ ലഭ്യതയെ കാര്യമായി സ്വാധീനികുന്നു.


4-എന്നാലും ഒരു തുടക്കക്കാരന്റെ സംശയങ്ങൾക്കും ആശങ്കകൾക്കും മുമ്പിൽ ജോബ് സെൽ ടീം വ്യക്തമായ ഉത്തരം നൽകുന്നതാണ്.
 .
5-ഏതു സമയത്തും നിങ്ങളുടെ വിളി കേൾക്കാൻ തിരക്കുകൾക്കിടയിലും ഒരു ടീം ഉണ്ട് എന്നത് ഒരു ഭാഗ്യം തന്നെയാണ് എന്ന് വേണം കരുതാൻ സൗഹാർദ്ദ പരമായ ബന്ധം   സ്ഥാപിച്ചെടുക്കുക . അവസരങ്ങൾ ഉപയോഗപ്പെടുത്തുക.

6-ഇംഗ്ലിഷ് ഇന്റർവ്യൂ കോളുകൾ അറ്റന്റ് ചെയ്യാൻ കഴിയാത്ത സാധാരണ വിദ്യാഭ്യാസമുള്ള തൊഴിൽ അന്വേക്ഷകർക്ക് വേണ്ടി ജോബ്‌ സെൽ ടീം കോൾ അറ്റൻഡ് ചെയ്ത് ഇന്റർവ്യൂ  വിനുള്ള അപ്പോയ്മെന്റ് ശരിയാക്കി കൊടുക്കുന്നു .

7-പരിമിതമായ കമ്പ്യൂട്ടർ വിദ്യാഭ്യാസം ഓണ്‍ ലൈൻ തിരയലുകൾക്ക് തടസമാവുന്നുണ്ടെങ്കിൽ  ഇനി മുതൽ ആശങ്കപ്പെടെണ്ടതില്ല് ജോബ് സെൽ ടീം അവിടെയും നിങ്ങളെ സഹായിക്കുന്നു .

8-ജോലി ലഭിച്ചാൽ തന്നെയും പുതുതായി ജോലിക്കെത്തുന്ന ആൾക്കുണ്ടാവുന്ന ജോബ്റിച്ച്  കോണ്ട്രാക്ട് ,വിസ ,കമ്പനിയെ കുറിച്ചുള്ള മറ്റ് വിവരങ്ങൾ എന്നിവ കണ്ടെത്താനും സംശയങ്ങൾ ക്ലിയർ ചെയ്യാനും ജോബ് സെൽ ടീം സഹായിക്കുന്നു.

9- നിങ്ങളുടെ ലക്ഷ്യ പൂർത്തീകരണം തന്നെയാണ് ടീമിന്റെയും ലക്ഷ്യം അത് തന്നെയാണ് ഞങ്ങളുടെ വിജയവും .