Saturday 21 June 2014

എന്താണ് ബ്ലോഗ്



      ഇന്റര്‍നെറ്റില്‍ നമ്മളോരുരത്തര്‍ക്കുവേണ്ടിയും ഒരോരോ പേജുകള്‍ നീക്കിവെച്ചതായി സങ്കല്‍പ്പിക്കൂ. ഈ പേജുകളില്‍ നമുക്കോരോരുത്തര്‍ക്കും ഇഷ്ടമുള്ളത്‌ പ്രസിദ്ധീകരിക്കാം. എഴുതുക മാത്രമല്ല ചിത്രങ്ങളും, ശബ്ദങ്ങളും ചെറിയ വീഡിയോ ക്ലിപ്പിങ്ങുകളുംകളും സൂക്ഷിക്കാം. വായനക്കാര്‍ക്ക്‌ ഉടന്‍ അഭിപ്രായങ്ങളെഴുതാം. ആര്‍ക്കും വന്നിതെല്ലാം വായിക്കാം; അവിടേനിന്ന്‌ അഭിപ്രായമെഴുതിയ ആളുടെ പേജിലെത്താം. ഇതെല്ലാം ഒരു ഇ-മെയില്‍ അയക്കുമ്പോലെ ലളിതം. ഇതാണ് ബ്ലോഗുകള്‍.                അതില്‍ പ്രതിപാദിക്കുന്ന വിഷയങ്ങള്‍ക്കനുസരിച്ച്‌ നമ്മുടെ ലേഖനങ്ങളെ തരംതിരിച്ചു വയ്ക്കാം. തെരെഞ്ഞെടുത്തവരെ മാത്രം അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ അനുവദിക്കാം. സ്വന്തം ബ്ലോഗില്‍ അഭിപ്രായമെഴുതല്‍ പരിപൂര്‍ണമായും നിരോധിക്കാം; നിബന്ധനകള്‍ ഒന്നുമില്ല. ബ്ലോഗുകളുടെ ലളിതമായ പ്രവര്‍ത്തനരീതിയും അവിടത്തെ സ്വാതന്ത്ര്യവും സാധാരണജനങ്ങളെ പെട്ടന്നാകര്‍ഷിച്ചു; ബ്ലോഗുകള്‍ വളരെ പോപ്പുലറായി. ഇന്ന്‌, ഇന്റര്‍നെറ്റിലെഴുതപ്പെടുന്ന വാക്കുകളുടെ മൂന്നിലൊന്ന്‌ ബ്ലോഗുകളിലാണ്. സന്ദര്‍ശകര്‍ കൂടുന്തോറും, വായനക്കാരെഴുതുന്ന അഭിപ്രായങ്ങളിലൂടെ ഒരു കൂട്ടായ്മ വളരുന്നു.
         ഇത്രയുമൊക്കെ സൗകര്യത്തോടെ ബ്ലോഗുകളെ, നിങ്ങളുടെ സ്വന്തം വെബ്‌ ഡയറിക്കുറിപ്പുകള്‍ ആയോ, ഒരു മാസിക/ആഴ്ച്ചപ്പതിപ്പ്‌ ആയോ ഉപയോഗിക്കാം. തികച്ചും സ്വതന്ത്രവും വ്യക്തിയിലധിഷ്ഠിതവുമാണ്‌ ബ്ലോഗുകള്‍ എന്നതുകൊണ്ടുതന്നെ വ്യവസ്ഥിതിക്കെതിരെ പ്രതികരിക്കാനുള്ള ഒരു മുഖ്യോപാധിയായും ബ്ലോഗുകള്‍ ഉപയോഗിക്കപ്പെടുന്നു. യുദ്ധകാലത്തെ ഇറാഖില്‍ നിന്നുള്ള ബ്ലോഗുകളും അമേരിക്കന്‍ രാഷ്ട്രീയ ബ്ലോഗുകളും ലോകശ്രദ്ധനേടിയതാണു്.
                  എന്തായാലും, ടീവിയിലും സിനിമയിലും വല്ലപ്പോഴുമുള്ള പത്രം വായനയിലും മാത്രമായി ഒതുക്കി നിര്‍ത്തുന്ന ഭാഷയെ ഏറെ ക്രിയാത്മകമായി അവതരിപ്പിക്കുന്നു എന്നതാണു് മലയാളം ബ്ലോഗുകളുടെ പ്രസക്തി.

അവലമ്പം --http://varamozhi.wikia.com/wiki 
for more examples of blog visit bogs from mavoor
copy this link and paste in address bar
www.tpsalih.blogspot.com
www.hakeemcheruppa.blogspot.com
www.mpaemagazine.blogspot.com


No comments:

Post a Comment